Wednesday, January 4, 2012

രോദനം ...

സ്ത്രീയേ, നിന്നെ ഞാനെന്തു പേരിട്ടുവിളിക്കണം...

തന്നിലൂറുന്ന ചോരയെ ജീവന്റെ മുലപാലില്‍ നേദിചെന്നെയൂട്ടിയ-
അമ്മതന്‍ പേരിലോ ...
പെരുമ്പറകള്‍ മുഴങ്ങും പോര്‍തടങ്ങളില്‍
 മൃത്യുഞ്ജയനായ്‌ തിരികെയെത്താന്‍
കാന്തനായ്‌ നോയമ്പ് നോല്‍ക്കും നല്ല പാതിയോ ..
അച്ഛന്മതിയെനിക്കച്ചന്മതി എന്നുറക്കെ കരഞ്ഞെന്റെ മാറിന്‍ -
ചൂടുകൊണ്ടുമാത്രമുറങ്ങുമെന്‍ കുഞ്ഞു മകളെന്നോ....

ഇല്ല , ഇവരിലൊന്നും നിന്നെഞാന്‍ കാണുന്നില്ല ...
നിന്നെ വിളിക്കാന്‍ എനിക്കു പേരുകളില്ല ...


യുവാവിന്‍െ കൊലപാതകം: ഭാര്യയും കാമുകനും പിടിയില്‍
Published on Mon, 01/02/2012 - 09:44 ( 1 day 13 hours ago)

4 comments:

  1. ക്രൂരതക്ക് ആണും പെണ്ണും എന്ന വ്യത്യാസം ഒന്നും ഇല്ല. സ്വന്തം ആഗ്രഹവും ഇഷ്ടവും നേടിയെടുക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങളിലെ ന്യായാന്യായങ്ങളെയോ അത് ശ്രദ്ധിക്കുന്നവരെയോ അവര്‍ക്ക്‌ ഒരു പ്ര്ശ്നമാവുന്നില്ല.

    ReplyDelete
  2. റാം, ജീ ....
    തീര്‍ച്ചയായും താങ്കളുടെ നിലപാടിനോട്‌ യോജിക്കുന്നു ,
    പൊതുവേ സ്ത്രീകള്‍ക്കെതിരായ എല്ലാ ക്രൂരതകള്‍ക്കെതിരെയും കഴിയുന്ന രീതിയില്‍ പ്രതികരിക്കാറുണ്ട്. അവരെല്ലാം എന്റെ അല്ലെങ്കില്‍ മറ്റൊരാളുടെ അമ്മയോ സഹോദരിയോ ആണല്ലോ എന്നോര്‍ത്ത് മനസ്സുകൊണ്ട് വേദനിക്കാറുമുണ്ട് .അങ്ങിനെയുള്ള സഹോദരിമാരില്‍ നിന്ന് ഇത്തരം ചില അനുഭവങ്ങള്‍ കണ്ടപ്പോള്‍ പറഞ്ഞു പോയതാണ്

    ReplyDelete
  3. എന്താ എപ്പോ പറയുക ക്രൂരമായി പോയി... :(

    ReplyDelete
    Replies
    1. വിവേകം ചിലപ്പോള്‍ വഴിമാറും ......

      Delete

പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...