Thursday, December 15, 2011

യഥോ:രാജ , തഥോ:പ്രജ ....... മുല്ലപെരിയാറിനെ കുറിച്ച് തന്നെ.,

നാടെങ്ങും ബഹളമയമായിരുന്നു .. ഡാം തകര്‍ന്നാല്‍ ഉണ്ടാവുന്ന വിപത്തുകളെ പറ്റി ഭൂരിഭാഗം മലയാളികളും ഉത്കണ്ഠകുലരായിരുന്നു ..കേരള ജനതയുടെ ജീവന് സുരക്ഷിതത്വം നല്‍കാന്‍ , വേണമെങ്കില്‍
കരാര്‍ വരെ റദ്ദാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞു ..
ഡാം തകര്‍ന്നാലും ഇടുക്കി ഡാമിന് മുല്ലപെരിയാറിലെ വെള്ളം സംഭരിക്കാം എന്ന് സര്‍ക്കാരിന്റെ AGപിന്നീട് പറഞ്ഞു
അത് സര്‍ക്കാരിന്റെ അഭിപ്രായമല്ല AG തന്നിഷ്ട്ടം പറഞ്ഞതാണ് എന്ന് മന്ത്രിമാര്‍ മറുപടി പറഞ്ഞെങ്കിലും
AG തെറ്റായൊന്നും പറഞ്ഞില്ല എന്ന് പിന്നീട് മാറ്റി പറഞ്ഞു
വിദഗ്ദ സമിതിയുടെ തലവനും അത് തന്നെ ആവര്‍ത്തിച്ചു
ഏറ്റവും പുതിയത് , പ്രധാനമന്ത്രി പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പ്‌ കൊടുത്തിട്ടുണ്ട്‌ അതുകൊണ്ട് ഭരിക്കുന്ന പാര്‍ട്ടി ഇന്ന് മുതല്‍ എല്ലാ പ്രതിഷേധപരിപാടികളും നിര്‍ത്തിവെക്കുകയാണ് ( പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി സമയം ആവശ്യപെട്ടിട്ടുണ്ട് ) എത്ര സമയം വേണമെന്ന് ചോദിക്കരുത് ,പ്ലീസ്‌ ..
കുറഞ്ഞത് ഡാം പൊട്ടും വരെയെങ്കിലും വേണ്ടി വരും
ഭരണകൂടതിന്റെ അവസ്ഥ ഇതാണെങ്കില്‍ , പൊതു ജനത്തിന്റെ കൂടി അറിയെണ്ടേ..
ഡാം അപകടാവസ്ഥയിലാണ് എന്നത് ഇന്നോ ഇന്നലെയോ ഉണ്ടായ കാര്യമല്ല .
നാമൊക്കെ ഇപ്പോഴാണ് ഈ വിഷയം സംസാരിക്കാന്‍ തുടങ്ങിയതെന്കില്‍ , ഏറ്റവും ചുരുങ്ങിയത് ആറില്‍അധികം വര്‍ഷങ്ങളായി വള്ളകടവിലെ ജനങ്ങള്‍ അവിടെ സമരത്തിലാണ് . സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ മീഡിയ കളിലൂടെയുണ്ടായ പ്രചാരണം പെട്ടെന്ന് തന്നെ മറ്റു മാധ്യമങ്ങള്‍ ഏറ്റെടുതത്തോട്കൂടിയാണ് മുല്ലപെരിയാര്‍ സമരത്തിന്‌ ഇന്ന് കാണുന്ന പോലെ ജനകീയ മുഖം കൈവന്നത്
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും മുല്ലപെരിയാര്‍ ,പെട്ടെന്നുണ്ടായ ഒരു വിഷയം പോലെ പലരും പ്രതികരിക്കുന്നു
ചപ്പാതിനു അല്ലെങ്കില്‍ ഇടുക്കിക്കും അപ്പുറത്ത് കേരള ജനത മുഴുവന്‍ ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരം ജനമനസ്സുകളിലെക്ക് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ അതിന്റെതായ പങ്കു വഹിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ അതെ മീഡിയകളില്‍ ഇന്ന് നടക്കുന്ന ചില ചര്‍ച്ചകള്‍ സമരത്തെ പിറകോട്ടടിക്കുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു
പുതിയ ഡാം പണിയണമെന്ന് ഭൂരിഭാഗം പേരും പറയുമ്പോള്‍ , ഡാം തന്നെ പാടില്ല എന്നതാണ് ചില അഭിപ്രായങ്ങള്‍ . പുതിയ ഡാം പണിതാലും ഭൂകമ്പ സാധ്യത വീണ്ടും ഉണ്ടാവില്ലേ എന്നാണു അവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ .
പ്രശനപരിഹാരം വേണമെങ്കില്‍ യാഥാര്‍ത്യതോട് അടുത്ത് ചിന്തിക്കണമെന്നാണ് അവരോടു പറയാനുള്ളത് . കാരണം കരാര്‍ കയ്യിലിരിക്കുന്ന കാലത്തോളം മുല്ലപെരിയാരില്‍ നിന്ന് വെള്ളം ലഭിക്കാത്ത ഒരു പരിഹാര നിര്‍ദേശങ്ങളും തമിഴ്നാടിന് സ്വീകാര്യമാവുമെന്നു തോന്നുന്നില്ല . ഡാം ഡി കമ്മീഷന്‍ ചെയ്യുകയാണെങ്കില്‍ പകരം ഏകദേശം അഞ്ചു ജില്ലകള്‍ക്കുള്ള കാര്‍ഷികാവശ്യത്തിനും , മുന്നൂറ്റി അന്‍പത് ദശലക്ഷതികം മെഗാ വാട്ട് വൈദ്യുതിയും ഉല്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം നല്‍കാന്‍ നമുക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ല എന്നതാണ് സത്യം .അത് മാത്രമല്ല പുതിയ ഡാം സ്വന്തം ചിലവില്‍ പണിയാമെന്നും , ഇപ്പോള്‍ നല്‍കുന്ന അതെ അളവില്‍ തന്നെ തുടര്‍ന്നും വെള്ളം നല്‍കാംഎന്നുമുള്ള കേരളത്തിന്റെ വാഗ്ദാനം കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത തമിഴ്നാട് ഡി കമ്മീഷന്‍ എന്നവാദത്തെ എങ്ങിനെയെടുക്കും എന്ന് ചിന്തിച്ചു സമയം കളയേണ്ട . പിന്നെ നമ്മുടെ മുന്‍പിലുള്ള പോംവഴിയാണ് സുപ്രീം കോടതി . ഡാമിലെ വെള്ളത്തിന്റെ അളവ് 120 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതിയില്‍ ദയനീയമായി പരജായപെട്ടത്‌ ഇന്നലെ നാം കണ്ടതാണല്ലോ .
തന്നെയുമല്ല ഇപ്പോള്‍ നിലവിലുള്ള 136 അടി മൈന്റൈന്‍ ചെയ്യണം എന്നാണു കോടതി ആവശ്യ പെട്ടത് . ( 142 അടിയായി കൂട്ടണം എന്ന തമിഴ്നാടിന്റെ ആവശ്യം മുന്‍പ്‌ സുപ്രീംകോടതി അന്ഗീകരിച്ചതുമാണ് )
ഡാമിന്റെ ബലക്ഷയം , ഭൂകമ്പ സാധ്യത , അതിലുമുപരി ലോകത്ത്‌ കേട്ടുകേള്‍വി ഇല്ലാത്ത 999 വര്‍ഷത്തെ കരാറിന്റെ നിയമ സാധുത എന്നിവയൊക്കെ കോടതിക്ക് മുന്‍പില്‍ ബോധ്യപെടുതാന്‍ ഇത്ര വര്‍ഷങ്ങളായിട്ടും കേരളത്തിന്‌ കഴിഞ്ഞിട്ടില്ല എന്ന് കൂടി ഓര്‍ക്കുക.ഇതാണ് നിയമപരമായ വഴിയുടെ അവസ്ഥ.

നെറ്റ് വര്‍ക്ക്‌ മീഡിയകളിലെ അടുത്ത ചര്‍ച്ചഒന്ന് കൂടി ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതാണ് , കാരണം ഡാമിന് ബലക്ഷയം ഇല്ല എന്നതാണ് ഈ വാദം.
ഇപ്പോള്‍ കാണുന്ന ബഹളങ്ങളും , പ്രതിഷേധങ്ങളും ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടിയുള്ള ച്ചിദ്രശക്തികളുടെ കെണിയാണെന്നാണ് അവിടെ വിശദീകരിക്കപെടുന്നത് .
കാശ്മീര്‍ കഴിഞ്ഞാല്‍ വിഘടനവാദത്തിനു വളകൂറുള്ള മണ്ണാണ് തമിഴ്നാടെന്നും സമര്‍ഥിക്കുന്നു . മുല്ലപെരിയാര്‍ വിഷയം സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളില്‍ സജീമാകുന്നത് അടുത്തകാലത്തായി സൃഷ്ട്ടിക്കപെട്ട പ്രൊഫൈലുകളില്‍ കൂടിയാണെന്നും , അതില്‍ തന്നെ ഭൂരിഭാഗം കൊച്ചി , ദുബൈ എന്നിവകേന്ദ്രീകരിച്ചാണെന്നും ഇതിനു പിന്നില്‍ ഇന്ത്യാ വിരുദ്ധ ശക്തികളാണെന്നും വരെ പറഞ്ഞു കളഞ്ഞു ...
രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ കൂട്ടത്തില്‍ ഏറ്റവും വൈകാരികമായി പ്രതികരിക്കുന്നവരെ ച്ചിദ്ര ശക്തികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ നിസ്സാരമായി തള്ളി കളയാനാവില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം .എന്ന് വെച്ച് ഡാമിന് ബലക്ഷയമില്ല എന്ന്‍ എങ്ങിനെ പറയാന്‍ കഴിയും , പ്രത്യേകിച്ച് ചപ്പാതിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ഈ വിഷയത്തില്‍ സമരത്തിലായിരുന്നു.
ഡാമിന്റെ ബലക്കുറവ് തന്നെയാണ് അവരെ സമരപാതയിലെതിച്ചത്‌.
അതുപോലെ തന്നെ മലയാളം ബ്ലോഗ്ഗര്‍മാരുടെ കൂട്ടയ്മയായബൂലോകമാണ് ഓണ്‍ലൈന്‍ രംഗത്ത് മുല്ലപെരിയാര്‍ വിഷയത്തെ സജീവമാകുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് .
മലയാള ബ്ലോഗ്ഗര്‍മാരില്‍ ശ്രദ്ധേയരായകെ പി എസ് , മനോജ്‌ രവീന്ദ്രന്‍ , ജിക്കു വര്‍ഗ്ഗീസ്‌ എന്നിവരുടെ ലേഖനങ്ങള്‍ ഇതില്‍ പ്രസക്തമായതാണ് .
ഇങ്ങിനെയൊക്കെ ആയിരുന്നിട്ടുകൂടി വിദേശതുള്ളവരുടെ പ്രൊഫൈലുകളില്‍ സംശയത്തിന്റെ വിത്തുപാകുന്നത് മിതമായി പറഞ്ഞാല്‍ നീതികരിക്കാന്‍ പറ്റാത്തതാണ് ( ഈയുള്ളവനും ദുബൈയില്‍ ആണ് )
നമുക്കിടയില്‍ തന്നെയുള്ള ഭിന്നാഭിപ്രായങ്ങള്‍ , ഇടുക്കിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് പകരം സമരത്തെ പിറകോട്ടടിക്കാനെ ഉപകരിക്കൂ ..
, ജനപക്ഷത്തു നില്‍ക്കേണ്ട നേതാക്കള്‍ തന്നെ രാഷ്ട്രീയമായ മൈലേജ് മാത്രം ലക്ഷ്യം വെച്ച് തിരിഞ്ഞും മറിഞ്ഞും കളിക്കുമ്പോള്‍ , നാമും പഠിച്ചതല്ലേ പാടൂ ...
ശരിക്കും ഭരണത്തിന് പറ്റിയ പ്രജകളും , പ്രജകള്‍ക്കു പറ്റിയ ഭരണവും ....

8 comments:

  1. രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ കൂട്ടത്തില്‍ ഏറ്റവും വൈകാരികമായി പ്രതികരിക്കുന്നവരെ ച്ചിദ്ര ശക്തികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ നിസ്സാരമായി തള്ളി കളയാനാവില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം .

    ReplyDelete
  2. കാര്യങ്ങള്‍ നേടി ഏടുകാന്‍ തമിഴനെ ആരും പഠികണ്ട ആവശ്യം ഇല്ല,അതിനു ഏതു മാര്‍ഗവും അവര്‍ ഉപയോഗിക്കും,അല്ലാതെ മലയാളികളെ പോലെ സ്വന്തം അഭിപ്രായം പോലും മറ്റു ഉള്ളവരില്‍ നിന്നു കടം ഏടുകാറില്ല തമിഴന്‍,അവര്ക് ഒരു പ്രശനം വരുമ്പോള്‍ അവര്‍ ഒറ്റകെട്ടാണ് ഒരൊറ്റ ജനത ഏന്നു പറയുന്നത് പോലെ,നമ്മള്‍ കേമന്‍ മാര്‍ ഏന്നു പറഞ്ഞു ഒരു കാര്യത്തില്‍ പോലും ഒരുമിച്ചു അഭിപ്രായം പറയില്ല അവിടയും രാഷ്ട്ര്യ യം നോക്ക്കും

    ReplyDelete
  3. for more reading in this topic visit http://pheonixman0506.blogspot.com/

    ReplyDelete
  4. @ ജോജോ , ഞാനും അത് തന്നെയാണ് പറയുന്നത് .
    തമിഴ് എന്ന വികാരം അവരെ ഒരുമിച്ചു നിര്‍ത്തുന്നു..
    ഏതു കാര്യവും നാം തലനാരിഴകീറി ചര്‍ച്ച ചെയ്യും എന്നിട്ട് നൂറ്റൊന്നു തരം അഭിപ്രായവും പറയും

    ReplyDelete
  5. @ഫിയോനിക്സ്‌ , പോസ്റ്റുകള്‍ കണ്ടു ...
    നന്നായി പറഞ്ഞിരിക്കുന്നു ..

    ReplyDelete
  6. യഥാ പ്രജ തഥാ രാജ....


    WE GET WHAT WE DESERVE....

    ReplyDelete
  7. ഇത്തവണ മാത്രുഭുമിയില്‍ നല്ല ഒരു ലേഖനം ഉണ്ട് , പറ്റുമെങ്കില്‍ ഒന്ന് വായിക്കു സൈനു ഭായ്‌

    ReplyDelete
  8. തമിഴാ നിനക്കെന്തേ തിമിരമാണോ
    നിന്റെ കാതിലും ഈയ്യം ഒഴിച്ചതാണോ ...
    മുല്ലപ്പെരിയാർ നീ കാണുന്നില്ലേ
    അതിൻ തേങ്ങലൊന്നും നീ കേൾക്കുന്നില്ലേ ...

    എത്രയോ കാലം നിൻ മുല്ല പോകാനുള്ള
    തണ്ണീര് തന്നതും പോരാഞ്ഞിട്ടോ
    മരണാസന്നയായ് കിടക്കുന്നാണക്കെട്ടിന്
    കണ്ണീറൂറ്റി കുടിക്കുന്നു നീ ..
    (A.R.K Kallar)

    ReplyDelete

പഥികൻ

നിങ്ങൾ മെനഞ്ഞെടുത്ത അപസർപ്പക കഥയിലെ വില്ലനോ നായകനോ അല്ല ഞാൻ പാഥേയം നഷ്ട്ടപെട്ട ഒരു പഥികൻ മാത്രം, കളഞ്ഞുപോയ എൻ്റെ പൊതി ചോറ് ഞാനൊന്ന് തിരഞ്ഞോട...