ഞാനും നിങ്ങളും ഓട്ടത്തിലാണ്...
വിശ്രമമില്ലാത്ത ഓട്ടം..
ചിലരൊക്കെ വയറു നിറയ്ക്കാനും
മറ്റു ചിലർ വയറു കുറയ്ക്കാനും.
പുതിയ മേച്ചിൽ പുറങ്ങൾ തേടി ഓടുന്നവർ
കൂടുതൽ വെട്ടിപ്പിടിക്കാൻ ഓടുന്നവർ
എല്ലാം കണ്ട് ,
നമുക്ക് മുന്നേ ഓടിതളർന്നവർ
മണ്ണിനടിയിൽ കിടന്നു ചിരിക്കുന്നുണ്ടാകും ....
No comments:
Post a Comment